വിദ്യാഭ്യാസം
ഇൻഫർമാറ്റിക്സ് സെന്ററിൽ 6 മാസത്തെ ഇന്റേൺഷിപ്; അപേക്ഷ ഡിസംബർ 20 വരെ

സർക്കാർ ഐടി പ്രോജക്ടുകളിൽ പ്രവൃത്തിപരിചയം നേടുന്നതിനായി നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ സർവീസസ് ആറു മാസത്തെ വിന്റർ ഇന്റേൺഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ ഗവേണൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ മേഖലകളിലായി മുപ്പത് ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിടെക്, എംടെക്, എംസിഎ അല്ലെങ്കിൽ എംഎസ്‌സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട അക്കാദമിക യോഗ്യതകളും മാർക്കും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിസംബർ ഇരുപത് വരെ അപേക്ഷ സമർപ്പിക്കാം. മികച്ച അക്കാദമിക് പ്രകടനത്തിന്റെയും മുൻപരിചയത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ മാസവും സ്റ്റൈപൻഡ് ലഭിക്കുന്നതാണ്.
ഈ ഉള്ളടക്കം Manorama Online - Career പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
