ലോകമെമ്പാടമുള്ള മാർവൽ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് അവഞ്ചേഴ്സ് സീരീസിലെ പുതിയ ചിത്രമായ ഡൂംസ് ഡേയുടെ അവസാന ട്രെയിലർ പുറത്തിറങ്ങി. അവഞ്ചേഴ്സ് ടീമിനൊപ്പം ഫന്റാസ്റ്റിക് ഫോർ, എക്സ് മെൻ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിൽ അയൺ മാൻ താരം റോബർട്ട് ഡൗണി ജൂനിയറാണ് വില്ലനായി എത്തുന്നതെന്നതാണ് പ്രധാന ആകർഷണം. ക്രിസ് ഇവാൻസ്, ക്രിസ് ഹെംസ്‌വർത്ത്, ടോം ഹിഡിൽസ്റ്റൺ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം ചാൾസ് എം സേവ്യറായി പാട്രിക് സ്റ്റിവാർട്ടും മാഗ്നെറ്റോ ആയി ഇയാൻ മക്കെല്ലവും ചിത്രത്തിൽ തിരിച്ചെത്തുന്നുണ്ട്. മൂന്ന് വ്യത്യസ്ത യൂണിവേഴ്സുകളിലെ മാർവൽ സൂപ്പർഹീറോകൾ ഡോക്ടർ ഡൂമിനെ നേരിടുന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആഗോളതലത്തിൽ ഡിസംബർ 18ന് റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യയിൽ ഡിസംബർ 17ന് തിയറ്ററുകളിലെത്തും.