വിനോദം
വിവാഹ വേദിയിൽ മൻസൂർ അലിഖാന് അപമാനം, ദേവയാനിക്കും മകൾക്കും സംഭവിച്ചത്; വാസ്തവം

അന്തരിച്ച നടൻ വിജയകാന്തിന്റെ ഭാര്യാസഹോദരൻ എൽ.കെ. സുദീഷിന്റെ മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ മുതിർന്ന ചലച്ചിത്ര താരങ്ങളായ ദേവയാനി, മൻസൂർ അലി ഖാൻ എന്നിവർക്ക് അപമാനവും അവഗണനയും നേരിട്ടുവെന്ന തരത്തിലുള്ള സമൂഹമാധ്യമ പ്രചാരണങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിനിടയിൽ വേദിയിലെ അമിതമായ തിരക്കും സംഘാടനത്തിലെ പാളിച്ചകളുമാണ് താരങ്ങൾക്ക് ദുരനുഭവം ഉണ്ടാക്കിയതെന്ന് വിഡിയോകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, മൻസൂർ അലി ഖാനോടുള്ള വധുവിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ചില പ്രചാരണങ്ങൾ അപൂർണ്ണമായ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. എങ്കിലും ക്യാപ്റ്റൻ വിജയകാന്തിന്റെ കുടുംബത്തിൽ നിന്നും സഹപ്രവർത്തകർക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായത് വേദനാജനകമാണെന്നും ക്ഷണിച്ചുവരുത്തിയ അതിഥികളോട് കാണിക്കേണ്ട അടിസ്ഥാന മര്യാദ കുടുംബം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ആരാധകരും പൊതുജനങ്ങളും ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.
ഈ ഉള്ളടക്കം Manorama Online - Movies പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
