വിദ്യാഭ്യാസം
ക്യാറ്റ് സ്കോർ അടിസ്ഥാനത്തിൽ ടിസിൽ പിജി പ്രവേശനം

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ മുംബൈ ക്യാംപസിലെ വിവിധ പിജി പ്രോഗ്രാമുകളിലേക്ക് ക്യാറ്റ് 2026 സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നതിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഹ്യുമൻ റിസോഴ്സസ് മാനേജ്മെന്റ്, ഓർഗനൈസേഷൻ ഡവലപ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, അനലിറ്റിക്സ് തുടങ്ങിയ കോഴ്സുകളിലേക്കാണ് ഈ പ്രവേശനം ലഭ്യമാക്കിയിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും ഡിസംബർ 4 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ക്യാറ്റ് സ്കോറിനോടൊപ്പം ഓൺലൈൻ അസസ്മെന്റിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് അന്തിമമായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഈ ഉള്ളടക്കം Manorama Online - Career പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
