സാമൂഹിക പ്രസക്തിയുള്ള സ്ത്രീപക്ഷ പ്രമേയം അവതരിപ്പിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുകയും ഫുവാദ് പനങ്ങായി നിർമ്മിക്കുകയും ചെയ്ത വേറെ ഒരു കേസ് എന്ന ചലച്ചിത്രം രാജ്യാന്തര സിനിമാ വേദികളിൽ കൂടുതൽ ശ്രദ്ധ നേടാൻ ഒരുങ്ങുന്നു. ഒരു പോലീസ് സ്റ്റേഷനിലെ സി ഐയുടെ മുറി മാത്രം പശ്ചാത്തലമാക്കി സ്ത്രീകൾ നേരിടുന്ന നീതിനിഷേധങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും ചർച്ച ചെയ്യുന്ന ഈ ചിത്രം ഇതിനകം വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഹരീഷ് വി എസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിന് ലോസാഞ്ചലസ് ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ പ്രദർശനാവസരങ്ങൾ തേടുന്നതോടൊപ്പം സംവിധായകനും നിർമ്മാതാവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒരു വിദേശ വേദിയിൽ നടത്താനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.