ദൃഷിത ഫിലിംസിൻ്റെ ബാനറിൽ ദക്ഷിൺ ലാൽ നിർമ്മിച്ച് ജിജോ ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേട്ടാ, ഐ ഡബ്ല്യു. ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ശ്യാം പഞ്ചമി നിർവ്വഹിക്കുന്നു. ദക്ഷിൺ ലാൽ തിരക്കഥ, സംഭാഷണം എഴുതുന്നു. ദക്ഷിൺ ലാൽ, ജോക്കുട്ടൻ, ഡോ. ധ്രുവ് നാരായണൻ, ബാബു തൃപ്പുണിത്തുറ, സുരേഷ് കെ കൊല്ലൻപടി, നൗഷാദ് തോട്ടുംകര, മാനുവൽ മാത്യു, ജോമോൻ പാലക്കാട്, സൺ ശിവ, ആവണി, റോജാ പ്രഭാകർ, മേരി സോണി, രജിത ഒറ്റപ്പാലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗാനരചന വേണു ജി സായൂജ്യം, സംഗീതം ജോഷ്വ ജി, പ്രൊജക്‌റ്റ് ഡിസൈനിംഗ് വേണു ജി സായൂജ്യം, ആർട്ട് പ്രഭ കൊട്ടാരക്കര, മേക്കപ്പ് മീര മോഹൻ, പി ആർ ഒ- എ എസ് ദിനേശ്.