ലൈഫ്സ്റ്റൈൽ
‘പങ്കാളിയെ നോക്കണം, വീടും നോക്കണം; സ്ത്രീകൾ മാത്രം ബാധ്യത ചുമക്കണോ?’ കുട്ടികൾ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി നടി

സമൂഹത്തിന്റെ പരമ്പരാഗത നിർവചനങ്ങളെയും മാതൃത്വത്തെക്കുറിച്ചുള്ള സങ്കൽപങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് തനിക്ക് കുട്ടികൾ വേണ്ടെന്ന തീരുമാനമെടുത്ത ബോളിവുഡ് നടി ശ്വേത ത്രിപാഠിയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ സംസാരിച്ച താരം, കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന താൻ ജീവിതാനുഭവങ്ങളുടെയും പങ്കാളിയെക്കൂടി നോക്കേണ്ടിവരുന്ന അവസ്ഥയുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് വിശദീകരിച്ചു. മാതൃത്വത്തിലെ കഠിനമായ വശങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും, സ്ത്രീകൾ തങ്ങളുടെ ലക്ഷ്യങ്ങളോ കരിയറോ വ്യക്തിജീവിതമോ തിരഞ്ഞെടുക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും അവർ ഓർമ്മിപ്പിക്കുന്നു.
ഈ ഉള്ളടക്കം Manorama Online - Lifestyle പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
