കൊല്ലം: കൊല്ലത്തെ കള്ളനോട്ട് കേസിന്റെ അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക്. നോട്ട് ഇരട്ടിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുമായി പ്രതി സിബയോണിന് ബന്ധമുണ്ടെന്ന് സൂചന. അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തിമിംഗല ഛർദ്ദിയുടെ പേരിലും പണം തട്ടലെന്ന് സൂചനയുണ്ട്. സിബയോണിന്‍റെ ലോക്കറിൽ നിന്ന് ലഭിച്ച തിമിംഗല ഛർദ്ദിയുടെ പരിശോധന ഫലം നിർണ്ണായകമാവും. സിബിയോണിന്‍റെ അക്കൌണ്ട് വഴി വൻഇടപാടുകളാണ് നടന്നിരിക്കുന്നത്. അക്കൌണ്ടിന്‍ എല്ലാ വിവരങ്ങളും ശേഖരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. തിമിംഗല ഛര്‍ദി വ്യാജമായി നിര്‍മിച്ചതാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ലക്ഷങ്ങളുടെ സ്വര്‍ണമാണ് സിബിയോണ്‍ പണയപ്പെടുത്തിയത്.