‘മൗനം സമ്മതം’, ‘മറുമലര്‍ച്ചി’, ‘പേരന്‍പ്’, ‘അഴകന്‍’, ‘എതിരും പുതിരും’, ‘ദളപതി’.... മമ്മൂട്ടിയുടെ കരിയറില്‍ മികച്ച അനവധി തമിഴ് സിനിമകളുണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുന്ന മികവോടെ ഒരേ സമയം തിയറ്ററുകളിലും അഭിപ്രായത്തിലും മുന്നേറുകയാണ് ഒ.എം. ചിത്രത്തില്‍ മമ്മൂട്ടിയുടെ ബര്‍മ്മ കാര്‍ത്തികേയന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യാ കഥാപാത്രമായ അമലമ്മയെ അവതരിപ്പിക്കുന്നത് രേണു ദേശായി എന്ന നടിയാണ്. കണ്ടാലറിയും എന്നതൊഴിച്ചാല്‍ മലയാളികള്‍ക്ക് അത്ര സുപരിചിതയൊന്നുമല്ല രേണു. നടന്‍ പവന്‍ കല്യാണിന്റെ ഭാര്യയായിരുന്നു രേണു. പിന്നീട് അവര്‍ വേര്‍പിരിഞ്ഞു. സിനിമയില്‍ പല തലങ്ങളില്‍ അവരുടെ സാന്നിധ്യമുണ്ട്. മോഡല്‍, നടി, നിർമാതാവ്, സംവിധായിക, കോസ്റ്റ്യൂം ഡിസൈനര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍.... മമ്മൂട്ടിയെ പോലെ ഒരു വലിയ താരത്തിന്റെ ജോഡിയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ അംഗീകാരമാണെന്ന് അവര്‍ വിശ്വസിക്കുന്നു. രേണു ദേശായിയുടെ ജീവിതവഴികളിലേക്ക്