സൈജു കുറുപ്പ് നായകനായി എത്തുന്ന പുതിയ കുടുംബചിത്രമായ ഹരിവരാസനത്തിന്റെ ടീസർ മകരവിളക്ക് ദിനത്തിൽ ലോകവ്യാപകമായി റിലീസ് ചെയ്തു. ഭക്തിയും കുടുംബബന്ധങ്ങളും പ്രധാന പ്രമേയമാകുന്ന ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെയും പനോരമ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ വിനായക അജിത്ത്, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഡോക്ടർ കെ അമ്പാടിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. യോഗി ബാബു, ജോയ് മാത്യു, സമ്പത്ത് രാജ് തുടങ്ങിയ പ്രമുഖ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്. പ്രമുഖ അണിയറപ്രവർത്തകർ ഒരുക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്ന് ടീസർ വ്യക്തമാക്കുന്നു.