സ്ഥിര ജോലിക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും കണ്ടന്റ് ക്രിയേഷനിലൂടെയും മാസംതോറും മികച്ച അധിക വരുമാനം നേടാമെന്ന് തെളിയിക്കുകയാണ് ജ്യോതിക സിങ് എന്ന യുവതി. സ്ഥിരം ജോലി, കണ്ടന്റ് ക്രിയേഷൻ, ബ്രാൻഡ് കൺസൾട്ടൻസി എന്നിവയിലൂടെ ഒക്ടോബർ മാസത്തിൽ മാത്രം 3.32 ലക്ഷം രൂപയാണ് ജ്യോതിക സമ്പാദിച്ചത്. നൂറോളം ബ്രാൻഡുകൾക്ക് സോഷ്യൽ മീഡിയ കണ്ടന്റ് സ്ട്രാറ്റജികൾ തയ്യാറാക്കി നൽകിയ പുതിയ ബിസിനസ് ആശയത്തിലൂടെ മാത്രം അവർക്ക് 90,000 രൂപ ലഭിച്ചു. പ്രാരംഭത്തിൽ ചെറിയ തുകകൾ ലഭിച്ചെങ്കിലും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ അവർ ബ്രാൻഡുകളിൽ നിന്ന് ഉയർന്ന ഫീസ് ഈടാക്കുകയായിരുന്നു. വ്യക്തമായ പ്ലാനിങ്ങിലൂടെയും പരിശ്രമത്തിലൂടെയും സ്ഥിര ജോലി ഉപേക്ഷിക്കാതെ തന്നെ യുവപ്രൊഫഷണലുകൾക്ക് അധിക വരുമാനം നേടാൻ സാധിക്കുമെന്ന് ജ്യോതികയുടെ ഈ വിജയം യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ് നൽകുന്നത്.