ധനുഷും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജ്കുമാർ പെരിയസാമി ചിത്രമായ ഓമിൽ സായ് പല്ലവി കരിയറിലെ ആദ്യ ശക്തമായ പൊലീസ് വേഷത്തിൽ നിത്യ റെഡ്ഡി ഐ.പി.എസ് ആയി എത്തുന്നുവെന്നും ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കിനും വ്യക്തിത്വത്തിനും പ്രചോദനമായത് കേരള കേഡറിലെ പ്രമുഖ ഐ.പി.എസ് ഓഫിസർ മെറിൻ ജോസഫാണെന്നും സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്. തിരക്കഥ പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം ഈ ചിത്രത്തിന്റെ ഭാഗമാവാൻ താല്പര്യം പ്രകടിപ്പിച്ച സായ് പല്ലവി, കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി യഥാർത്ഥ ഐ.പി.എസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് മനസ്സിലാക്കുകയും കഠിനമായ തയ്യാറെടുപ്പുകളോടെയാണ് ചിത്രീകരണത്തിനെത്തിയതെന്നും സംവിധായകൻ വ്യക്തമാക്കിയിട്ടുള്ള ഈ ചിത്രം പ്രേക്ഷകർക്ക് ആകാംക്ഷയും സസ്പെൻസും നിറഞ്ഞ തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.