കേരളപ്പിറവിയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് മനോരമ ഓൺലൈനും കൊച്ചി സൻസ്കാര സ്കൂളും ചേർന്ന് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കേരള ടു കേരളം മെഗാ ക്വിസ് മത്സരം നവംബർ ഒന്നിന് കൊച്ചിയിലെ സൻസ്കാര സ്കൂളിൽ വെച്ച് നടക്കുന്നു. കേരളത്തിന്റെ ചരിത്രം, സംസ്കാരം, നാട്ടറിവുകൾ എന്നിവ അടിസ്ഥാനമാക്കി സ്കൂൾ, കോളജ് വിഭാഗങ്ങളിലായി രണ്ട് പേരടങ്ങുന്ന ടീമുകൾക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ആകെ ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ മത്സരത്തിന്റെ സമാപന ചടങ്ങിൽ കുന്നത്തുനാട് എംഎൽഎ വി.പി സജീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ ക്വിസ് മാസ്റ്റർ എ.ആർ രഞ്ജിത്ത് നയിക്കുന്ന ഫൈനൽ മത്സരത്തിലേക്ക് പ്രിലിമിനറി പരീക്ഷയിലൂടെയാണ് ടീമുകളെ തിരഞ്ഞെടുക്കുന്നത്.