പ്രണയകാലത്ത് പങ്കാളിയെ അതീവ സ്നേഹത്തോടെയും രാജകീയ പരിഗണനയോടെയും പരിപാലിക്കുന്ന ജെൻ സി പ്രിൻസസ് ട്രീറ്റ്‌മെന്റ് എന്ന ഡേറ്റിങ് രീതിക്ക് സമാനമായി പുരുഷന്മാർക്കും ഇതേ കരുതലും പരിഗണനയും ലഭിക്കണമെന്ന വാദവുമായി സമൂഹമാധ്യമങ്ങളിൽ ബ്രാറ്റി മെൻ എന്ന പുതിയ ട്രെൻഡ് സജീവമായിക്കൊണ്ടിരിക്കുകയാണ്. ടൊറന്റോയിലെ കണ്ടന്റ് ക്രിയേറ്ററായ ശൗര്യ മനോച്ച ടിക് ടോക്കിലൂടെ പുരുഷന്മാർക്കും പ്രിൻസ് ട്രീറ്റ്‌മെന്റിന് അർഹതയുണ്ടെന്ന് വാദിച്ചതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. പരമ്പരാഗതമായി പുരുഷന്മാർ ചെയ്തിരുന്ന കാര്യങ്ങൾ സ്ത്രീകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും, സ്നേഹവും കരുതലും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും പരസ്പര ബഹുമാനവും തുല്യമായ പങ്കാളിത്തവുമാണ് ആരോഗ്യകരമായ ബന്ധങ്ങൾക്ക് ആവശ്യമെന്നുമാണ് റിലേഷൻഷിപ് വിദഗ്ധരുടെയും ഈ ട്രെൻഡിനെ അനുകൂലിക്കുന്നവരുടെയും അഭിപ്രായം.