വിനോദം
സൈൻ ലാംഗ്വേജിൽ ‘ഐ ലവ് യു’ പറഞ്ഞ് മോഹൻലാൽ; അനൂപ് സത്യൻ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്

മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജലഛായ ചിത്രത്തിന്റെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന പോസ്റ്ററിൽ കട്ടിത്താടിയും മീശയുമുള്ള ലുക്കിലുള്ള മോഹൻലാലിനെ രണ്ട് പെൺകുട്ടികൾക്കൊപ്പം കാണാം. കഥാപാത്രങ്ങൾ ആംഗ്യഭാഷയിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നതും ചിത്രത്തിന്റെ താൽക്കാലിക പേരായ എൽ 368 എന്നതിൽ ആംഗ്യഭാഷ ഉൾപ്പെടുത്തിയിരിക്കുന്നതും പ്രധാന കഥാപാത്രം സംസാരപരിമിതിയുള്ള ഒരാളാകാം എന്ന സൂചനയാണ് നൽകുന്നത്. കോമഡി ആക്ഷൻ ത്രില്ലറായിയെത്തുന്ന ഈ ചിത്രം ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹ്നാദ് ജലാലും എഡിറ്റിംഗ് സംവിധായകൻ അനൂപ് സത്യനും നിർവഹിക്കുന്നു. മോഹൻലാൽ സിങ്ക് സൗണ്ടിൽ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഈ ഉള്ളടക്കം Manorama Online - Movies പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
