കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ ക്യാംപസിലെ എംഎസ്‌സി ഫൊറൻസിക് ഡെന്റിസ്ട്രി, എംഎസ്‌സി ഫൊറൻസിക് നഴ്സിങ് എന്നീ രണ്ടു വർഷത്തെ മാസ്റ്റർ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ കോഴ്സിലും ഇരുപത് സീറ്റുകൾ വീതമുള്ളതും ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതുമായ ഈ പ്രോഗ്രാമുകൾക്ക് സെമസ്റ്ററിന് അറുപത്തിയയ്യായിരം രൂപയാണ് ഫീസ്. ഫൊറൻസിക് ഡെന്റിസ്ട്രി കോഴ്സിന് അമ്പത്തിയഞ്ച് ശതമാനം മാർക്കോടെയുള്ള ബിഡിഎസ് ബിരുദവും, ഫൊറൻസിക് നഴ്സിങ് കോഴ്സിന് തത്തുല്യ മാർക്കോടെയുള്ള നഴ്സിങ് ബിരുദവും സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും നഴ്സിങ് യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.