തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഐഐഐടിഡിഎമ്മിൽ അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നവംബർ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകൾക്ക് പുറമെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ്, ഇന്റർ ഡിസിപ്ലിനറി പ്രോഡക്ട് ഡിസൈൻ എന്നീ വിഷയങ്ങളിലാണ് ഗവേഷണ പഠനത്തിന് അവസരമുള്ളത്. ഫുൾ ടൈം, പാർട്ട് ടൈം വിഭാഗങ്ങളിലായി ലഭ്യമായിട്ടുള്ള ഈ പ്രവേശനത്തിന് അപേക്ഷാ ഫീസില്ലെന്നും താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നവംബർ നാലിനകം അപേക്ഷ സമേർപ്പിക്കേണ്ടതാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.