സിനിമാ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരെ നെപ്പോകിഡ് എന്ന് വിശേഷിപ്പിച്ച് നേരിടുന്ന അനാവശ്യ വിമർശനങ്ങളെക്കുറിച്ചും പ്രിവിലേജ് നൽകുന്ന ഭാരത്തെക്കുറിച്ചും ബോളിവുഡ് താരം സാറാ അലി ഖാൻ തുറന്നുപറഞ്ഞു. അത്തരം കുടുംബങ്ങളിൽ ജനിക്കുന്നത് തങ്ങളുടെ തിരഞ്ഞെടുപ്പല്ലെന്നും സിനിമാ പ്രവേശനത്തിന് മുൻഗണന ലഭിക്കാൻ കുടുംബ പശ്ചാത്തലം സഹായിച്ചിട്ടുണ്ടെങ്കിലും കരിയറിൽ ദീർഘകാലം നിലനിൽക്കാനും വിജയിക്കാനും കഠിനാധ്വാനവും കഴിവുമാണ് ആവശ്യമെന്നും താരം വ്യക്തമാക്കി. തനിക്ക് സിനിമാരംഗത്ത് ഗോഡ്ഫാദറില്ലെന്നും പല പ്രതിസന്ധികളും താൻ ഒറ്റയ്ക്കാണ് നേരിട്ടതെന്നും വ്യക്തമാക്കിയ സാറ, ഈ മേൽവിലാസം അഭിനേതാക്കൾ നടത്തുന്ന കഠിനാധ്വാനത്തെ ചെറുതാക്കി കാണിക്കുന്നതായി കൂട്ടിച്ചേർത്തു.