തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലുണ്ടാകുന്ന തടസ്സമോ രക്തസ്രാവമോ മൂലം ഉണ്ടാകുന്ന സ്ട്രോക്ക് അഥവാ പക്ഷാഘാതം പ്രധാനമായും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, അനാരോഗ്യകരമായ ഭക്ഷണരീതികൾ, വ്യായാമക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത് കൂടാതെ ഇത് പ്രായമായവരിലും 45 വയസ്സിന് താഴെയുള്ള യുവാക്കളിലും വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇസ്കിമിക് സ്ട്രോക്ക്, ഹെമറാജിക് സ്ട്രോക്ക് എന്നിങ്ങനെ പ്രധാനമായും രണ്ട് തരത്തിലുള്ള സ്ട്രോക്കുകളാണുള്ളത് ഇവയുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനായി ബി ഫാസ്റ്റ് എന്ന മാർഗ്ഗം ഉപയോഗിക്കാവുന്നതാണ് സ്ട്രോക്ക് ലക്ഷണങ്ങൾ കണ്ടാൽ നാല് മുതൽ അഞ്ച് മണിക്കൂറിനുള്ളിൽ അഥവാ ഗോൾഡൻ മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ച് സ്കാനിംഗിലൂടെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ആധുനിക ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാനും ഗുരുതരമായ വൈകല്യങ്ങൾ ഒഴിവാക്കാനും സാധിക്കും.