ബിഗ് ബോസ് സീസൺ എട്ടിലെ മത്സരാർത്ഥി ഷിജിനും വൈൽഡ് കാർഡായി ഹൗസിലെത്തിയ നൗഫിനയും കൂടി നടന്ന ഒരു സംഭാഷണവും അതിന് ശേഷം പൊട്ടിക്കരഞ്ഞ് വിഷമിച്ചിരിക്കുന്ന ഷിജിന്റെ ദൃശ്യവുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ തന്നെ ഒന്നിനും കൊള്ളാത്തവളെന്ന് ഷിജിൻ പരാമർശം ഉന്നയിച്ചെന്നു പറഞ്ഞ് നൗഫിന പൊട്ടിക്കരഞ്ഞിരുന്നു. ഷിജിൻ അങ്ങനെ പറഞ്ഞെന്ന വാദവുമായി മൃദുലയും എത്തിയിരുന്നു.
എന്നാൽ താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും, ഒരിക്കലും അങ്ങനെ പറയാൻ തനിയ്ക്ക് കഴിയില്ലെന്നും, അങ്ങനെ താൻ പറഞ്ഞെന്ന് പറയുന്ന കാര്യം ഓർമ്മപോലും ഇല്ലെന്നും ഷിജിൻ ഇതിന് മറുപടിയായി നൽകിയിരുന്നു. എന്നാൽ ഷിജിൻ മനഃപൂർവം നാടകം കളിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലുമായിരുന്നു നൗഫിന. എങ്കിൽ പോലും ഷിജിൻ നൗഫിനയോട് അറിഞ്ഞോ അറിയാതെയോ താൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പെന്ന് പറഞ്ഞിരുന്നു. അപ്പോൾ പോലും മാപ്പ് ഞാൻ സ്വീകരിക്കുന്നു, എന്നാൽ പറഞ്ഞ വാക്ക് മറക്കാൻ കഴിയില്ലെന്നായിരുന്നു നൗഫിനയുടെ പ്രതികരണം. ഈ വിഷയത്തിൽ മാപ്പ് പറഞ് ഷിജിൻ പ്രശ്നം തീർക്കാൻ ശ്രമിച്ചെങ്കിലും പോലും പലയാവൃത്തി പലരും ഈ വിഷയം വീണ്ടും എടുത്തിട്ടിരുന്നു.
പ്രത്യേകിച്ചും ആസിഫ് . ഷിജിൻ ഏതെങ്കിലും വിഷയത്തിൽ പ്രതികരണവുമായി വന്നാൽ ഉടൻ തന്നെ ആർക്കും വേണ്ടാത്തവരെന്ന് പറഞ്ഞവനല്ലെടാ നീ എന്നും പറഞ്ഞ് ആസിഫ് ഷിജിനെ മാനസികമായി പല തവണ തളർത്തിയിരുന്നു. പലപ്പോഴും വളരെ വിഷമിച്ചിരുന്ന, കൺഫെഷൻ റൂമിലേയ്ക്ക് ഒന്ന് വിളിക്കുമോ എന്ന് ബിഗ് ബോസിനോട് റിക്വസ്റ്റ് ചെയ്യുന്ന, തളർന്നിരിക്കുന്ന ഷിജിനെ പ്രേക്ഷകർ കണ്ടിരുന്നു . ഏറ്റവും ഒടുവിൽ വൈറലായ ക്ലിപ്പിൽ നൗഫിനയുടെ കാലുപിടിച്ച് മാപ്പ് പറയുന്ന ഷിജിനെയാണ് കാണാൻ കഴിഞ്ഞത്. ചേച്ചി ഞാൻ മോശമായി ഉദ്ദേശിച്ചിട്ടില്ല, എനിക്ക് ഓർമ്മയില്ല, ഒരിക്കലും ഞാൻ വേദനിപ്പിക്കാനായി ഇങ്ങനെ ചെയ്യില്ല, എനിക്ക് നേരെ സംസാരിക്കാൻ പറ്റാത്തതുകൊണ്ടാവും ചിലപ്പോൾ ഞാൻ പറയുന്നത് മനസ്സിലാവാത്തത് , ചേച്ചി എന്നോട് ക്ഷമിക്ക്, എനിക്ക് സത്യമായും അങ്ങനൊരു കാര്യം ഓർമ്മയിൽ ഇല്ല... ഇതും പറഞ്ഞ് ഷിജിൻ നൗഫിനയുടെ കാലുപിടിച്ചാണ് മാപ്പ് പറഞ്ഞത്.
സത്യത്തിൽ ഈ ക്ലിപ്പ് കണ്ട പ്രേക്ഷകരുടെ കണ്ണും കൂടെ നിറഞ്ഞിരുന്നു എന്ന് വേണം പറയാൻ . ഒരാൾ അയാളുടെ തെറ്റ് ഏറ്റ് പറഞ്ഞ് കാലു പിടിക്കുന്നു . അപ്പോൾ പോലും നൗഫിന ക്ഷമിക്കാം പക്ഷെ ആ വാക്ക് മറക്കാനാവില്ലെന്ന നിലപാടിൽ നിൽക്കുന്നു . ഈ വിഷയം ഇനിയും എടുത്തിട്ട് സംസാരിക്കരുതെന്ന് ഷിജിൻ അപേക്ഷിച്ചപ്പോൾ ശെരി ഇനി താൻ അത് പറയില്ലെന്ന് നൗഫിന പറയുകയുമുണ്ടായി. സത്യത്തിൽ ഷിജിൻ നൗഫിനയെപ്പറ്റി അത്തരമൊരു പരാമർശം പറഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ തന്നെ ക്ലാരിറ്റി ഇല്ല . ലീക്കായ പല ക്ലിപ്പുകളിലും ഷിജിൻ അത്തരമൊരു വാക്ക് നൗഫിനയെ ഉദ്ദേശിച്ച് പറഞ്ഞില്ലെന്ന് തന്നെയാണ് വെളിവാകുന്നത്. വീക്കെൻഡ് എപ്പിസോഡിലും ഷിജിൻ പറഞ്ഞ പ്രകാരം ബിഗ് ബോസ് ആ സീൻ പ്ലെ ചെയ്ത് കാണിച്ചിരുന്നില്ല . മൃദുല നടത്തിയ തന്ത്രപരമായ നീക്കമാകാം ഒരുപക്ഷെ ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് വൈറൽ ക്ലിപ്പുകൾ കണ്ട ബിഗ് ബോസ് പ്രേക്ഷകർ ധരിച്ചിട്ടുള്ളത് . സംഭവത്തിന്റെ സത്യാവസ്ഥ ഇതുവരെ പുറത്ത്വന്നിട്ടില്ല.
എങ്കിലും നൗഫിനയുടെ കാലുപിടിക്കേണ്ട അവസ്ഥയിലേയ്ക്ക് ഹൗസിലെ സഹമത്സരാർത്ഥികളെല്ലാം ഈ വിഷയം കൊണ്ടുചെന്നെത്തിച്ചു എന്നതിലാണ് കാര്യം. ഷിജിൻ എന്ന മത്സരാർത്ഥിയെ മറ്റ് മത്സരാർത്ഥികളെല്ലാം ചേർന്ന് അറ്റാക്ക് ചെയ്യുന്നുണ്ടെന്നും എന്നാൽ അവർ തന്നെ ഷിജിന് വോട്ട് നേടിക്കൊടുക്കാൻ കാരണമാകുന്നെന്നുമാണ് നിലവിൽ ബിഗ് ബോസ് ആരാധകരുടെ അഭിപ്രായം . എന്തായാലും നൗഫിനയുടെ വിഷയം ക്ലിപ്പ് സഹിതം വീക്കെൻഡ് എപ്പിസോഡിൽ തുറന്ന് കാട്ടണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്.

