എസ് കെ പൊറ്റക്കാട് എഴുതിയ സമ്മാനം എന്ന ചെറുകഥ "മാലിനി" എന്ന പേരിൽ ചലച്ചിത്രമാകുന്നു. ജയേന്ദ്ര ശർമ്മ സംവിധാനം ചെയ്യുന്ന "മാലിനി " എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച്, എറണാകുളം അമ്മ അസോസിയേഷൻ ഹാളിൽ വെച്ച് പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രകാശനം ചെയ്തു. ചടങ്ങിൽ വിനോദ് കോവൂർ, സരയൂ, പ്രശാന്ത് മുരളി, ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്‍മാന്‍, റഷീദ് പാറക്കൽ, തുടങ്ങിയവർ പങ്കെടുത്തു.

രാജകീയം സിനിമാസിന്റ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമിക്കുന്ന മാലിനി എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ- സിനി ഫ്രെയിംസ് യു എ ഇ, വിപിൻ ദാസ്, തിരക്കഥ- കരുണൻ ഉള്ള്യേരി, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കലാസംവിധാനം- മുരളി ബേപ്പൂർ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, മേക്കപ്പ്, റഷീദ് അഹമ്മദ്, എഡിറ്റിംഗ്- ജോമോൻ സിറിയക്, പ്രൊഡക്ഷൻ മാനേജർ- നിശാന്ത് പന്നിയാങ്കര, ബോബിൻ വർഗീസ്, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻ- മനു ഡാവിഞ്ചി, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.