വിനോദം
സിനിമാ രംഗത്ത് കടപ്പാടുകള്‍ക്കും ബന്ധങ്ങള്‍ക്കും പ്രസക്തിയുണ്ടോ? നസ്ലിന്റെ ശരി ; ഗിരീഷ് എ.ഡിയുടെയും...!

സിനിമയില്‍ ബന്ധങ്ങള്‍ക്കും കടപ്പാടുകള്‍ക്കും സ്ഥാനമില്ലെന്നാണ് പൊതുധാരണ. അതാത് സമയങ്ങളിലെ വിജയങ്ങള്‍ മാത്രമാണ് പലരേയും സിനിമയിൽ ഒരുമിച്ച് നിര്‍ത്തുന്നത്. അതില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അവർ വിജയം നല്‍കാന്‍ കെല്‍പ്പുളള മറ്റ് കൂട്ടുകെട്ടുകള്‍ തേടുന്നു. കൈപിടിച്ചുയര്‍ത്തിയവനെയും കൈപിടിച്ച് നടത്തിയവനെയും ആരും പരിഗണിക്കാറില്ല. അതുകൊണ്ട് തന്നെ കാലാകാലങ്ങളില്‍ ചില കൂട്ടുകെട്ടുകള്‍ പിരിയുമ്പോള്‍ വലിയ തോതില്‍ ചര്‍ച്ചയാകാറുണ്ട്. സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞുളള ചര്‍ച്ചയ്ക്ക് വിധേയമായ ബന്ധമാണ് സംവിധായകന്‍ ഗിരീഷ് ഏ.ഡിയും നടന്‍ നസ്ലിനും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന അകല്‍ച്ച. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ആദ്യ ചിത്രത്തിലൂടെ നസ്ലിനെ സിനിമയില്‍ കൊണ്ടുവന്ന ഗിരീഷ് ഏ.ഡി അടുത്ത ചിത്രമായ ‘സൂപ്പര്‍ ശരണ്യ’യില്‍ കുറെക്കുടി പ്രാധാന്യമുളള വേഷം നല്‍കി. ‘പ്രേമലു’ എന്ന മെഗാഹിറ്റില്‍ നായകനാക്കി. തുടര്‍ന്ന് ആ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടു. അവിടം മുതലാണ് പ്രശ്നങ്ങളുടെ തുടക്കം.
ഈ ഉള്ളടക്കം Manorama Online - Movies പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
