വിനോദം
ഡോ.ഷീബ എം കുര്യനും, ഡോ. വി. മോഹനകൃഷ്ണനും ഡോ. നൗഫല്‍ മറിയം ബ്ലാത്തൂരിനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്

കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 2025ലെ മണ്ണാറക്കയം ബേബി രചനാവിഭാഗം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഡോ. ഷീബ എം. കുര്യൻ, ഡോ. വി. മോഹനകൃഷ്ണൻ എന്നിവർ അവാർഡുകൾക്ക് അർഹരായി. കാണുന്നുണ്ടോ ഭിന്നശേഷിയും സിനിമയും എന്ന ഗ്രന്ഥത്തിലൂടെ ഡോ. ഷീബ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയപ്പോൾ, ഉത്തരായണത്തിന്റെ രാഷ്‌ട്രീയ പിന്തുടർച്ചകൾ എന്ന കൃതിക്ക് ഡോ. വി. മോഹനകൃഷ്ണൻ മികച്ച ലേഖനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ചലച്ചിത്ര ഭാഷ രൂപവും സങ്കൽപനവും എന്ന ഗ്രന്ഥം രചിച്ച ഡോ. നൗഫൽ മറിയം ബ്ലാത്തൂർ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി. പുരസ്‌കാര ജേതാക്കൾക്ക് ക്യാഷ് അവാർഡും ശിൽപവും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുന്നത്.
ഈ ഉള്ളടക്കം Manorama Online - Movies പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
