വിനോദം
അക്കാര്യത്തിൽ‘ആദിപുരുഷി’ന്റെ അടുത്തുപോലുമെത്താനാകാതെ ‘രാമായണ’; കാത്തിരുന്ന് പ്രതികാരം തീർത്ത് പ്രഭാസ് ആരാധകർ

രൺബീർ കപൂർ നായകനായ രാമായണം സിനിമയുടെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ പ്രഭാസിന്റെ ആദിപുരുഷ് ചിത്രത്തിന്റെ പ്രകടനത്തെ മറികടക്കാത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നു. രണ്ടായിരം കോടി രൂപയിലധികം മുതൽമുടക്കിൽ വലിയ താരനിരയോടെ എത്തിയ രാമായണത്തിന് ഇന്ത്യയിൽ ആദ്യദിനം വിവിധ ഭാഷകളിലായി അറുപത്തിനാലര കോടി രൂപ മാത്രമാണ് നേടാനായത്. വിദേശവിപണികൾ അടക്കം ആഗോളതലത്തിൽ നൂറ്റിഇരുപത്തിയേഴര കോടിയോളം രൂപയാണ് ചിത്രം നേടിയത്. എന്നാൽ ഇതിനുമുമ്പ് വലിയ ട്രോളുകൾ നേരിട്ടെങ്കിലും പ്രഭാസിന്റെ ആദിപുരുഷ് ആദ്യദിനം തന്നെ ഇതിലും ഉയർന്ന കളക്ഷൻ നേടിയിരുന്നുവെന്നും വലിയ ബജറ്റിൽ ഒരുങ്ങിയ രാമായണത്തിന് ആ നേടം കൈവരിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് പ്രഭാസ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിന്റെ ആദ്യ ഭാഗം ദീപാവലിക്ക് മുന്നോടിയായാണ് തിയറ്ററുകളിൽ എത്തിയത്.
ഈ ഉള്ളടക്കം Manorama Online - Movies പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
