ഹെയർ ഡൈ ഉപയോഗിച്ചതിനു പിന്നാലെ അലർജി വന്നതിനെക്കുറിച്ചും അത് ചർമത്തിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചും നടൻ ആദിത്യൻ ജയൻ അടുത്തിടെ ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നു. പിന്നീട് താൻ തിരിച്ചു വരവ് നടത്തിയതിനെക്കുറിച്ചും സീരിയലിൽ അമ്മയെപ്പോലെ കരുതി ബഹുമാനിക്കുന്ന വ്യക്തിയെക്കുറിച്ചുമൊക്കെ ആദിത്യൻ ഒരഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

''അലർജി വന്ന സമയത്ത് ആരും വർക്കിന് വിളിച്ചിരുന്നില്ല. എന്റെ കരൾ അടിച്ച് പോയെന്നു വരെ പലരും പറഞ്ഞു. ഒരു വർഷം എനിക്ക് തന്നെ നാണക്കേടായി. ബിഗ് ബോസിൽ ഞാൻ പോകാനിരുന്നതാണ്. പക്ഷേ പോയില്ല. ഫ്ലവേഴ്സിൽ നിന്നും വിളി വരുന്നത് ആ സമയത്താണ്. പിന്നീട് ആരോഗ്യത്തിൽ ശ്രദ്ധ നൽകി തിരിച്ചു വരവ് നടത്തി. എന്റെ ജീവിത മാർഗം മുട്ടിക്കരുതെന്ന് കരുതി എന്നെ തിരികെ കൊണ്ടുവരാൻ സംസാരിച്ച ഒരാളുണ്ട്- നടി രമാ ദേവി. കരിയറിൽ നിന്ന് ഞാൻ മാറി നിന്ന സമയമുണ്ട്. അവർക്ക് ആ സമയത്ത് ഞാനുമായി ഒരു ബന്ധവുമില്ല. എന്റെ ജീവിത മാർഗം മുട്ടിക്കരുതെന്ന് കരുതി അവർ ശ്യാമാംഭരത്തിൽ കൊണ്ട് വന്നു. അതിലെന്റെ കഥാപാത്രവും ആദിത്യൻ എന്ന് തന്നെയായിരുന്നു. വിളിക്കല്ലേ എന്ന് പലരും പറഞ്ഞു. എനിക്കറിയാം അതൊക്കെ ആരാണെന്ന്. എന്നാൽ മാഡം പറഞ്ഞത് അവൻ കലാകാരനാണ്, തെറ്റും കുറ്റങ്ങളുമെല്ലാം സംഭവിക്കും എന്നാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അമ്മയുടെ പ്രായമില്ലെങ്കിലും മാഡം എനിക്ക് അമ്മയുടെ സ്ഥാനത്താണ്. ഗുരുസ്ഥാനവുണ്ട്. അത്രയും വലിയ സ്ഥാനം അവർക്ക് ഞാൻ കൊടുക്കുന്നുണ്ട്. വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്തും ഞാൻ അഭിനയിച്ചിട്ടുണ്ട്. പിന്നെ ചിലർ മാറ്റി നിർത്തി. അതിൽ വിഷമമുണ്ടായിട്ടുണ്ട്. പക്ഷെ അത് ശ്രദ്ധിക്കാൻ പോയാൽ ജീവിക്കാൻ പറ്റില്ല'', സീരിയൽ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ ആദിത്യൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക