ദുൽഖറിനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത "ആകാശംലോ ഒക താര" (ആകാശത്തിൽ ഒരു താരകം) ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി ഇന്നലെ കേരളത്തിൽ നടന്ന മലയാളം പ്രീമിയർ ഷോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ പ്രകടനത്തെ അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ചതിലൊന്നായി വിശേഷിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകർ ചിത്രത്തെ വരവേൽക്കുന്നത്. നായിക സാത്വിക വീരവല്ലിയുടെ പ്രകടനത്തിനും മികച്ച പ്രശംസയാണ് ലഭിക്കുന്നത്. വൈകാരികതയും പ്രചോദനവും മനോഹരമായ പ്രണയവുമെല്ലാം കോർത്തിണക്കിയ ചിത്രം മികച്ചൊരു സിനിമാനുഭവമാണെന്നാണ് പ്രീമിയർ ഷോ കണ്ടിറങ്ങിയവരുടെ അഭിപ്രായം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി 'കല്പന'യായി എത്തുന്നു. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരുടെയും പ്രകടനങ്ങൾ പ്രേക്ഷകരുടെ പ്രത്യേക പ്രശംസ നേടുന്നുണ്ട്. കല്പന എന്ന കഥാപാത്രത്തെ സാത്വിക അവതരിപ്പിച്ച രീതി ഏറെ ശ്രദ്ധേയമാണെന്നും പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പ്രധാന മികവുകളിലൊന്നായാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മികച്ച മേക്കിംഗും ദൃശ്യാവിഷ്കാരവും വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിന് കൂടുതൽ മനോഹാരിത നൽകുന്നു. പ്രണയത്തിനൊപ്പം സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പ്രചോദനത്തിനും പ്രാധാന്യം നൽകുന്ന ചിത്രം മനോഹരമായ സിനിമാനുഭവമാണെന്നാണ് പ്രീമിയർ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ.
ശ്രുതി ഹാസൻ 'രോഹിണി' എന്ന ശക്തമായ കഥാപാത്രത്തെ ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ദുൽഖർ സൽമാന്റെ പുതിയ പാൻ ഇന്ത്യൻ റിലീസാണ് ‘ആകാശത്തിൽ ഒരു താരകം’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇന്ന് ചിത്രം ആഗോളതലത്തിൽ പ്രദർശനം ആരംഭിക്കുന്നു. പ്രീമിയർ ഷോകളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ ആവേശത്തിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: സായ് ശശാങ്ക്.

