വിദ്യാഭ്യാസം
നാലുവർഷ ബിരുദം; സമിതിയെ നിയോഗിച്ചത് വ്യാപക പരാതികളെത്തുടർന്ന്

സംസ്ഥാനത്തെ നാലുവർഷ ബിരുദ കോഴ്സുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിനെത്തുടർന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച ഡോ. എസ് ഗ്ലാഡ്സ്റ്റൺ രാജ് അധ്യക്ഷനായ സമിതി വിവിധ സർവകലാശാലകളിലും കോളജുകളിലും നടത്തിയ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം സമഗ്രമായ റിപ്പോർട്ട് തയാറാക്കി. പഠനമികവുള്ള വിദ്യാർഥികൾക്ക് കോഴ്സ് വേഗത്തിൽ പൂർത്തിയാക്കാൻ ആക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാമും പഠനഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കാലാവധി നീട്ടിയെടുക്കാൻ എക്സ്റ്റെൻഡഡ് ഡിഗ്രി പ്രോഗ്രാമും നടപ്പാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കൂടാതെ ആകെ ക്രെഡിറ്റുകൾ പരിഷ്കരിക്കുക, പൊതു കോഴ്സുകളിൽ വിദ്യാർഥികളുടെ എണ്ണം 75 ആയി നിജപ്പെടുത്തുക, ക്ലാസ് മുറികളുടെ സ്ഥലപരിമിതി പരിഹരിക്കാൻ രണ്ട് ഷിഫ്റ്റുകളായി ക്ലാസുകൾ ക്രമീകരിക്കുക, ഗവേഷണ വിഭാഗത്തിൽ സീറ്റുകൾ സംവരണം ചെയ്യുക തുടങ്ങിയ പ്രധാന നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
ഈ ഉള്ളടക്കം Manorama Online - Career പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
