ലൈഫ്സ്റ്റൈൽ
‘ഉത്സവ്’ മേള ഇന്നും നാളെയും കോട്ടയത്ത്

കോട്ടയം ചൂട്ടുവേലി എയ്തോസ കൺവൻഷൻ സെന്ററിൽ ലേഡീസ് സർക്കിൾ 48 സംഘടിപ്പിക്കുന്ന ഇരുപത്തൊന്നാമത് ഉത്സവ് പ്രദർശന വിപണനമേള ഇന്ന് രാവിലെ ഒൻപതരയ്ക്ക് ചലച്ചിത്രതാരം ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത ഡിസൈനർമാരുടെ സാരികൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. സൗജന്യ പ്രവേശനമുള്ള ഈ പ്രദർശനം ഇന്നും നാളെയുമായി രാവിലെ ഒൻപതര മുതൽ രാത്രി ഏഴര വരെയാണ് നടക്കുന്നത്. മേളയിൽ നിന്നുള്ള മുഴുവൻ വരുമാനവും വിദ്യാഭ്യാസ, ആരോഗ്യ, ശുചീകരണ, സ്ത്രീശാക്തീകരണ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്.
ഈ ഉള്ളടക്കം Manorama Online - Lifestyle പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
