വിനോദം
സ്ക്രീനില്‍ ബാറ്റ്മാനും ജെയിംസ് ബോണ്ടും;പരിഹാസങ്ങളെ പൂമാലയാക്കി മാറ്റിയ റോബര്‍ട്ട് പാറ്റിന്സണ്

റോബര്‍ട്ട് ഡഗ്ലസ് തോമസ് പാറ്റിന്സണ് അഭിനയിക്കാനായി ജനിച്ചവന് തന്നെയായിരുന്നു. ലണ്ടനിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച റോബര്‍ട്ട് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുഖത്ത് ചായമിട്ട വിരുതനാണ്. അധ്യാപകന് എഴുതിയ ‘സ്പെല്‍ ഫോര്‍ എ റൈം’ എന്ന നാടകത്തില്‍ ഒരു കൂസലുമില്ലാതെ കയറി അഭിനയിച്ചു കളഞ്ഞു. പിന്നീട് സ്കൂള്‍ നാടകങ്ങളിലൂടെ സ്വയം മാറ്റുരച്ചു. ആത്മപ്രകാശനത്തിനുളള ത്വരയാണ് എക്കാലവും തന്നെ നയിച്ചിരുന്നതെന്നും സിനിമ പോലെ അതിപ്രശസ്തിയും അതിസമ്പന്നതയും ലഭിക്കുന്ന ലോകമൊന്നും അന്ന് മനസിന്റെ വിദൂരകോണില്‍ പോലുമുണ്ടായിരുന്നില്ലെന്ന് റോബര്‍ട്ട് ഓര്‍ക്കുന്നു. പഠനകാര്യത്തില്‍ തീരെ അച്ചടക്കമില്ലാത്ത ഉദാസീനനായ കുട്ടിയായിരുന്നു റോബര്‍ട്ട്. ഹോംവര്‍ക്ക് പോലും നേരാംവണ്ണം ചെയ്തുകൊണ്ടുവരില്ല.
ഈ ഉള്ളടക്കം Manorama Online - Movies പ്രസിദ്ധീകരിച്ചതാണ്; IB9TV ഇത് എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. യഥാർത്ഥ വാർത്ത കാണുക
