എംബിബിഎസ്, ബിഡിഎസ്, നഴ്സിങ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷൽ സ്ട്രേ വേക്കൻസി റൗണ്ട് പ്രവേശന നടപടികൾക്കായി വിദ്യാർഥികൾക്ക് അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും നിശ്ചിത സമയത്തിനകം റജിസ്റ്റർ ചെയ്യാനും ഓപ്ഷനുകൾ നൽകാനും അവസരമുണ്ട്. അഖിലേന്ത്യാ ക്വോട്ടയിൽ ഇന്ന് ഉച്ചവരെയും കേരളത്തിൽ നാളെ വൈകിട്ട് വരെയും വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടത്താവുന്നതും വിവിധ തീയതികളിൽ അലോട്മെന്റും പ്രവേശനവും പൂർത്തിയാക്കേണ്ടതുമാണ്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ കൂടുതലും ഡീംഡ് യൂണിവേഴ്സിറ്റികളിലാണുള്ളത് സർക്കാരിലേക്ക് പ്രവേശനം നേടുന്നതിനും ഓപ്ഷൻ റജിസ്ട്രേഷനുമായി വിവിധ വിഭാഗങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഫീസ് വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.