യൂറോപ്പിന്റെ ടെക്നോളജി തലസ്ഥാനമായ അയർലൻഡ് നിർമ്മിത ബുദ്ധിയിലും മെഷീൻ ലേണിങ്ങിലും കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ പഠന ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗൂഗിൾ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങി നിരവധി ആഗോള ടെക് ഭീമന്മാരുടെ യൂറോപ്യൻ ആസ്ഥാനമായ ഡബ്ലിനിൽ പഠനത്തിന് ശേഷം മികച്ച തൊഴിലവസരങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കുന്നവർക്ക് പ്രത്യേക വർക്ക് പെർമിറ്റ് ഇല്ലാതെ രണ്ട് വർഷം ജോലി ചെയ്യാൻ സാധിക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയും, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സർവകലാശാലകളും, ഭാവിയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന എഐ മേഖലയിലെ കോഴ്സുകളും അയർലൻഡിനെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ജനപ്രിയമാക്കുന്നു.